ഹിമാചലില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. താന്‍ വിശ്രമിക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. നടി അദിതി റാവു ഹൈദരിയുടെ കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ”എന്റേതല്ലാത്ത പൗട്ട് നിന്നില്‍ കാണുന്നുണ്ടോ…നിന്നെ ശല്യപ്പെടുത്താന്‍ കാത്തിരിക്കാനാവില്ല…” എന്നാണ് അദിതി കമന്റായി കുറിച്ചിരിക്കുന്നത്.
അദിതിക്ക് മറുപടിയും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്. ”ഒടുവില്‍ ശല്യപ്പെടുത്താന്‍ കാരണം കിട്ടി” എന്നാണ് ദുല്‍ഖറിന്റെ മറുപടി. കിട്ടിയെന്ന സന്തോഷവും അദിതി കമന്റായി കുറിച്ചിട്ടുണ്ട്. ‘ഹേയ് സിനാമിക’ എന്ന ചിത്രമാണ് അദിതിയുടെയും ദുല്‍ഖറിന്റെതായും റിലീസിന് ഒരുങ്ങുന്നത്.
കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഹേ സിനാമിക. നടി കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ മറ്റൊരു നായിക. അതേസമയം, കുറുപ്പ് ആണ് ദുല്‍ഖറിന്റെതായി ഈയടുത്ത് റിലീസായ സിനിമ. നവംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 75 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.