ലഗേജ് ലഭിച്ചത് 45 മണിക്കൂര്‍ കഴിഞ്ഞ്, വിമാനത്താവളത്തിലെ അധികൃതര്‍ സഹായിച്ചില്ല; പരാതിയുമായി അദിതി

വിമാനാത്താവളത്തില്‍ നിന്നും തനിക്ക് ലഗേജ് ലഭിക്കാന്‍ രണ്ട് ദിവസത്തോളം എടുത്തെന്ന് നടി അദിതി റാവു ഹൈദരി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദിതി പ്രതികരിച്ചത്. ഹീത്രു വിമാനത്താവളത്തില്‍ നിന്നും തനിക്ക് സഹായം ലഭിച്ചില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരാണ് തന്നെ സഹായിച്ചതെന്നും അദിതി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ ലഗേജ് കിട്ടാന്‍ സഹായിച്ചതിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരോട് അദിതി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ സഹായിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരെ നേരില്‍ കാണുമെന്നും അവര്‍ പറഞ്ഞു. ലഗേജ് ലഭിച്ചില്ലെന്ന് കാണിച്ച് അദിതി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

തനിക്ക് ലഗേജ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ശൂന്യമായ ബെല്‍റ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അദിതിയുടെ പ്രതികരണം. രണ്ട് മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിട്ടും തനിക്ക് ലഗേജ് ലഭിച്ചില്ലെന്ന് അദിതി ആരോപിച്ചിരുന്നു.

അദിതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ഹീത്രു വിമാനത്താവള അധികൃതര്‍ മറുപടിയുമായി എത്തിയിരുന്നു. ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച വിമാനത്താവള അധികൃതര്‍ ലഗേജിനായി വിമാനകമ്പനിയെ സമീപിക്കാനാണ് അദിതിയോട് പറഞ്ഞത്. തുടര്‍ന്ന് അവര്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിനെ സമീപിക്കുകയും വിമാനകമ്പനി പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.

അതേസമയം, ‘ഹീരാമണ്ഡി’ എന്ന വെബ് സീരിസിന് ശേഷം ‘ഗാന്ധി ടോക്‌സ്’, ‘ലോണ്‍ലിനെസ്’ എന്ന സിനിമകളാണ് അദിതിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഹീരാമണ്ഡിയിലെ ബിബ്ബോജാന്‍ എന്ന കഥാപാത്രം താരത്തിന് ഏറെ സ്വീകാര്യത നല്‍കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം