ഗായകൻ അദ്നാൻ സാമിയുടെ മാതാവ് നൗറീൻ സമി ഖാൻ അന്തരിച്ചു. 77 വയസായിരുന്നു. അദ്നാൻ സാമിയാണ് എക്സിലൂടെ സങ്കടകരമായ വിവരം പങ്കുവെച്ചത്. മരണ കാരണം ലഭ്യമല്ല.
‘ഞങ്ങളുടെ പ്രിയപ്പെട്ട മാതാവ് ബീഗം നൗറീൻ സാമി ഖാൻ്റെ വിയോഗം ഏറ്റവും വലിയ ദുഃഖത്തോടും അനന്തമായ ദുഃഖത്തോടും കൂടി ഞാൻ അറിയിക്കുന്നു. അഗാധമായ ദുഃഖം ഞങ്ങളെ കീഴടക്കിയിരിക്കുന്നു.
എല്ലാവരുമായും സ്നേഹവും സന്തോഷവും പങ്കിട്ട അവിശ്വസനീയമായ ഒരു സ്ത്രീയായിരുന്നു. ഞങ്ങൾ അമ്മയെ വളരെയധികം മിസ് ചെയ്യും. ആത്മാവിന് വേണ്ടി ഒരു പ്രാർത്ഥന പറയുക. ജന്നത്തുൽ ഫിർദൗസിൽ അല്ലാഹു ഞങ്ങളുടെ പ്രിയപ്പെട്ട മാതാവിനെ അനുഗ്രഹിക്കട്ടെ… ആമീൻ’ എന്നാണ് അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്നാൻ സാമി എക്സിൽ കുറിച്ചത്.
ഒരു പഴയ ചിത്രത്തിനൊപ്പം അമ്മയുടെ സ്നേഹത്തെക്കുറിച്ച് ഈ കഴിഞ്ഞ മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് അദ്നാൻ സാമി പങ്കുവച്ചിരുന്നു.