എന്തുകൊണ്ട് അടൂരിനെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു?; സംഘാടകരുടെ പ്രതികരണം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിക്കാതിരുന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ സംഘാടകര്‍. ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കി അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ഇന്ത്യയിലെ പ്രമുഖ സംവിധായകരെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ ചൈതന്യപ്രസാദ് തയ്യാറായില്ല.

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചവരില്‍ അടൂരും ഉണ്ടായിരുന്നു. നടന്‍ കമല്‍ഹാസനെയും മേളയില്‍ നിന്ന് ഒഴിവാക്കിയതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് കമല്‍ഹാസന്‍. രാഷ്ട്രീയപരമായ വിയോജിപ്പുകളാണ് മേളയില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് ആരോപണം ഉയരുന്നുണ്ട്.

ഗോവയില്‍ ഇന്ന് ആരംഭിക്കുന്ന മേള ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനംചെയ്യും. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കും. നവംബര്‍ 28 വരെ 76 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു