തിയേറ്ററില്‍ തകര്‍ന്ന് ടൊവിനോയുടെ 'അദൃശ്യജാലകങ്ങള്‍' മുതല്‍ കാര്‍ത്തിയുടെ 'ജപ്പാന്‍' വരെ; ഇനി ഒ.ടി.ടിയില്‍ കാണാം, ഈ ആഴ്ചയിലെ ഒ.ടി.ടി റിലീസുകള്‍

ഡിസംബറില്‍ ഒ.ടി.ടിയില്‍ ചാകര. മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങള്‍ ഈ മാസം ആദ്യ വാരത്തില്‍ തന്നെ ഒ.ടി.ടിയില്‍ എത്തുകയാണ്. ടൊവിനോ തോമസ് ചിത്രം ‘അദൃശ്യജാലകങ്ങള്‍’ മുതല്‍ കാര്‍ത്തിയുടെ ‘ജപ്പാന്‍’ വരെ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ബോളിവുഡിലെ താരപുത്രിമാരും താരപുത്രന്‍മാരും അഭിനയിക്കുന്ന ‘ദ് ആര്‍ച്ചീസ്’ സിനിമയുടെ സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ്.

ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകന്‍ അഗസ്ത്യ നന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘ദ് ആര്‍ച്ചീസ്’ ഡിസംബര്‍ 7ന് സ്ട്രീമിംഗ് ആരംഭിച്ചു. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം എത്തിയത്.

ഡോ. ബിജു സംവിധാനത്തില്‍ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘അദൃശ്യജാലകങ്ങള്‍’ ഡിസംബര്‍ 8ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടിയില്ല. നിമിഷ സജയന്‍ ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.

നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ‘അച്ഛനൊരു വാഴ വച്ചു’ ഡിസംബര്‍ 8ന് മനോരമ മാക്‌സ് പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സാന്ദീപ് ആണ്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി അനൂപ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍താണ്ട’യുടെ രണ്ടാം ഭാഗമായ ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സ്’ തിയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. ഡിസംബര്‍ 8ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

കാര്‍ത്തിയെ നായകനാക്കി രാജു മുരുകന്‍ രചനയും സംവിധാനം ചെയ്ത ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ജപ്പാന്‍’ നെറ്റ്ഫ്‌ളിക്‌സില്‍ ഡിസംബര്‍ 11ന് സ്ട്രീമിംഗ് ആരംഭിക്കും. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. മലയാളിയായ അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടന്‍ സുനില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രീം വാരിയര്‍ പിക്ചര്‍സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്‍.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ