മൂപ്പരും നീയുമായി അല്ലേലും ചില സാമ്യങ്ങളുണ്ട്, ഭരത് മുരളി സ്മാരക പുരസ്‌കാരം ലഭിച്ച ഇര്‍ഷാദിനെ കുറിച്ച് രശ്മിത

നടന്‍ ഇര്‍ഷാദ് അലിക്ക് മീഡിയ ഹബ് ഭരത് മുരളി സ്മാരക പുരസ്‌കാരം. ഓപ്പറേഷന്‍ ജാവ, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര ജേതാവിനെ കുറിച്ച് അഭിഭാഷക രശ്മിത രാമ ചന്ദ്രന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ് . ഇര്‍ഷാദ് പോസ്്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഭരത് മുരളിയും ഇര്‍ഷാദുമായി സാമ്യമുണ്ട്. ഇരുവരും തങ്ങളുടെ രാഷ്ട്രീയം ഒളിച്ച് വെക്കാത്തവരാണ്. അത് പോലെ തന്നെ വില്ലനായാപ്പോള്‍ പ്രേക്ഷകരെ വെറുപ്പിക്കുകയും നായകനായപ്പോള്‍ മനസില്‍ കൊള്ളുന്ന രീതിയിലുള്ള കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് രശ്മിത കുറിച്ചത്.

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ഇര്‍ഷൂ… ഭരത് മുരളിയുടെ പേരിലൊരു പുരസ്‌ക്കാരം നിനക്കാണെന്നറിയുമ്പോ നിറഞ്ഞ സന്തോഷം! മൂപ്പരും നീയുമായി അല്ലേലും ചില സാമ്യങ്ങളുണ്ട് – രണ്ടു പേരുടെയും രാഷ്ട്രീയം ഒളിച്ചുവയ്ക്കാത്തതാണെന്നതു മാത്രമല്ല! വില്ലനായപ്പോള്‍ നിങ്ങള്‍ ആളുകളെ അസാധ്യമായി വെറുപ്പിച്ചിട്ടുണ്ട്! നായകനായപ്പോള്‍ ഉള്ളില്‍ പോറലുകള്‍ കോറി കഥ അവസാനിപ്പിച്ചിട്ടുമുണ്ട്!

മമ്മുക്കയുടെയും ലാലേട്ടന്റെയും ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും ഒക്കെയൊപ്പം കല്ലുകടിയില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ചു നിന്നിട്ടുമുണ്ട്! ശബ്ദം… അത് സൃഷ്ടിയ്ക്കുന്ന താളം- അവിടെയും സ്വന്തമായി ഇടം തേടിയവര്‍ ! അര്‍ഹിയ്ക്കുന്ന പുരസ്‌കാരം തന്നെ കിട്ടിയത്! പുരസ്‌കാരങ്ങള്‍ ശീലമാകട്ടെ! NB : ചിത്രങ്ങള്‍ തിരഞ്ഞപ്പോ തോന്നിയത് – ‘ എന്നാ മുടിഞ്ഞ ഗ്ലാമറാടാ!’…’

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം