'മയക്ക'ത്തിലും കോപ്പിയടിയോ?

വിവിധ ചലച്ചിത്ര മേളകളിലടക്കം മികച്ച അഭിപ്രായം നേടിയ സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം. എന്നാൽ സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. താൻ സംവിധാനം ചെയ്ത ഏലെ എന്ന ചിത്രത്തിന്റെ കോപ്പിയാണ് നൻപകൽ നേരത്ത് മയക്കം എന്നാരോപിച്ച് സംവിധായിക ഹലിതാ ഷമീം ആണ് രംഗത്തു വന്നിരിക്കുന്നത്. ഏലെ എന്ന ചിത്രത്തിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി മോഷ്ടിച്ചുവെന്നാണ് സംവിധായികയുടെ ആരോപണം.

ഒരു സിനിമയുടെ എല്ലാ സൗന്ദര്യാത്മകതയും അതേപടി മോഷ്ടിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും ഏലേ എന്ന ചിത്രത്തിൽ നിന്നുള്ള ആശയങ്ങളും സൗന്ദര്യാനുഭൂതിയും കോപ്പിയടിച്ചാൽ താൻ മിണ്ടാതിരിക്കില്ല എന്നുമറിയിച്ചുള്ള ഒരു കുറിപ്പ് ഹലിതാ ഷമീം ഫേസ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചത് എന്നതിൽ സന്തോഷമുണ്ട്. അതേസമയം, ഏലെയിൽ താൻ കണ്ടതും ചേർത്തതുമായ എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടു എന്ന വസ്തുത അൽപ്പം തളർത്തുന്നതാണെന്നും അവർ എഴുതി. താരതമ്യം ചെയ്യാൻ ഇനിയും ഒരുപാട് ഉണ്ടെന്നും തനിക്കുവേണ്ടി താൻ തന്നെ സംസാരിച്ചേ മതിയാവൂ എന്നും അവർ കുറിപ്പിൽ പറയുന്നു. സംവിധായികയ്ക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഏലെയുടെ പോസ്റ്ററിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്റർ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

സംഭവം ചർച്ചയായതോടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ടെന്ന് പ്രതികരിച്ച് സംവിധായകൻ പ്രതാപ് ജോസഫും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം ആണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലും താരതമ്യം ഉണ്ടെന്നും ഇത് യാദൃശ്ചികമല്ല എന്നുറപ്പാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത് എന്നും പ്രതാപ് ജോസഫ് പോസ്റ്റിൽ പറയുന്നുണ്ട്.

മോഷണരോപണം ഉയർന്നതോടെ സോഷ്യൽ മീഡിയയിലടക്കം ചർച്ചയിരിക്കുകയാണ് നൻപകൽ നേരത്ത് മയക്കവും സിനിമയിലെ സീനുകളും. ഏലെയുടെ എയ്സ്തെറ്റിക്സ് അതേപടി നൻപകൽ നേരത്ത് മയക്കത്തിൽ പകർത്തി എന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം. എൽജെപി എയ്സ്തെറ്റിക്സ് അറിയാത്ത ആളല്ലല്ലോ, ഇരു ചിത്രങ്ങളുടെയും ക്യാമറ തേനി ഈശ്വറാണ് അതു കൊണ്ട് സാമ്യം സ്വാഭാവികം മാത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റിൽ തന്നെ സാമ്യത തോന്നുന്നു തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള​ സാമ്യതയാണ് പലരും ആദ്യം ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, പോസ്റ്ററിന്റെ ഡിസൈനിങ്ങിലും കളറിങ്ങിലും സാമ്യതകൾ ഉണ്ടെന്ന അഭിപ്രായങ്ങളും ഇതോടെ ഉയർന്നിരിക്കുകയാണ്.

എന്നാല്‍ ഈ ആരോപണങ്ങളോട് ലിജോ ജോസ് പെല്ലിശേരി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ശേഷം 2023 ജനുവരിയിലാണ് നന്‍പകല്‍ നേരത്തെ മയക്കം തിയേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടിയുടെ അസാധ്യ പ്രകടനം കൊണ്ട് സിനിമ ശ്രദ്ധ നേടിയിരുന്നു. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് കയറുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ താമസിച്ചിരുന്ന സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി