'സഹോദരിയുടെ മുൻ പങ്കാളികളുമായി ബന്ധം, അമ്മക്കെതിരെയും ആക്രമണം'; യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിൻറെ സഹോദരിയാണ് നടികൂടിയായ അഭിരാമി സുരേഷ്. മകൾ പപ്പു ബാലയ്‌ക്കെതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് അമൃതയുടെ കുടുംബം നേരിടുന്നത്. ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരായ കടുത്ത സൈബര്‍ ആക്രമണത്തിൽ പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ് പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. അഭിരമിക്കെതിരെയും സൈബർ ആക്രമണം നേരിട്ടിരുന്നു.

ഇപ്പോഴിതാ നിയമ നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അഭിരാമി. തനിക്കെതിരെ ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്കെതിരെ നിയമപടി സ്വീകരിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിരാമി അറിയിച്ചു. അമപാനകരമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്‌തെന്നാണ് അഭിരാമി സുരേഷ് പറയുന്നത്. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്തുവെന്നും അമൃത പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അതേസമയം അയാള്‍ തന്നെയും സ്വഭാവഹത്യ ചെയ്തുവെന്നും അഭിരാമി പറഞ്ഞു. സഹോദരിയുടെ മുൻ പങ്കാളികളുമായി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം യൂട്യൂബർ ആരോപിച്ചെന്നും അഭിരാമി പറയുന്നു. ഈ തെറ്റായ ആരോപണങ്ങൾ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നുംതെന്നും അഭിരാമി പറയുന്നു.

അതേസമയം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ ആനന്ദ് കൃഷ്ണനെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു. ആ അഭിപ്രായം അങ്ങേയറ്റം കുറ്റകരവും ദോഷകരവുമായിരുന്നുവെന്നും അയാളുടെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും
തെളിവായി അറ്റാച്ചുചെയ്‌തിട്ടുണ്ടെന്നും അഭിരാമി പറയുന്നു. ഇത്തരം അപകീർത്തികരമായ കാമ്പെയ്‌നിൽ പങ്കുചേർന്ന് തന്റെ കുടുംബത്തെയും സഹോദരിയെയും ആക്രമിക്കുന്നവരുടെ തെളിവുകളും URL-കളും സ്‌ക്രീൻഷോട്ടുകളും ശേഖരിക്കാനുള്ള ഒരു വലിയ ശ്രമത്തിൻ്റെ തുടക്കം മാത്രമാണിതെന്നും അഭിരാമി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Dear All,
I wanted to share that I have officially begun the legal process to address the cyberbullying, defamation, and derogatory statements made against me on sexual grounds. The first case I am filing is against Mr. **Vijiraj Anchal**, a YouTuber, for the harmful content he has shared. In his video, he falsely accuses my 60+ year-old mother of seeking external support to defame someone without any evidence, subjecting her to undue harassment and emotional distress as an elderly citizen. His baseless claims have targeted her without any regard for truth or decency.
In addition to this, Mr. Anchal has spoken disparagingly about my sister, questioning her morality, and further attacked my own character by insinuating inappropriate sexual conduct, even suggesting that I might be involved with my sister’s former partners. These false allegations have crossed all limits of decency, which is why I am taking legal action against him.
Secondly, I am also pursuing legal action against **Anand Krishnan **, who has made a defamatory and derogatory statement under one of my Facebook posts. His comment was deeply offensive and damaging, and I have attached screenshots as evidence of his actions. This is just the beginning of what will be a larger effort to collect evidence, URLs, and screenshots of all those who have joined this malicious campaign, particularly those attacking my family and sister.
Once I have gathered sufficient evidence, I will be submitting a formal complaint to the Kerala police regarding this coordinated cyber attack. As an unmarried woman, the damage to my reputation has been immense, and my future is being put at great risk due to these deliberate attempts to defame and harass me. This ongoing harassment, largely driven by my sister’s ex-husband, has deeply affected my ability to work and live peacefully.
I want to extend my gratitude to Almighty and the few genuine supporters who have stood by me through this ordeal. I have decided that this time, I will fight back to ensure justice is served, and to finally put an end to the relentless attacks on my family and myself. I can no longer allow my sister’s ex-husband to destroy our dignity, and I am prepared to go to any length to reclaim my peace and sanity.
Thank you for your continued support.

Latest Stories

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്