പൂച്ചയെയും പശുവിനെയുമൊക്കെ പേടിയാണ്'കോഴിയെയും താറാവിനെയും മാത്രം ഒന്ന് തലോടി വിടും: ബേസില്‍ ജോസഫ്

ബേസില്‍ ജോസഫ് ചിത്രം ‘പാല്‍തു ജാന്‍വര്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ ആയാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ മൃഗങ്ങളുമായി ഇടപെഴുകാറില്ലെന്നും അവയെ പേടിയാണെന്നും പറയുകയാണ് ബേസില്‍. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു ബേസിലിന്റെ വെളിപ്പെടുത്തല്‍.

ഞാനൊരു മൃഗസ്നേഹിയൊന്നും അല്ല. മൃഗങ്ങളെ കണ്ടുകൊണ്ടിരിക്കാന്‍ ഇഷ്ടമാണ്. കുറച്ച് ദൂരത്ത് നിന്നും എല്ലാം ഇഷ്ടമാണ്. അടുത്ത് വരുമ്പോള്‍ എനിക്ക് പേടിയാണ്. പട്ടി ആയാലും പൂച്ച ആയാലും ഒക്കെ ഭയങ്കര പേടിയാണ്.

എല്ലാ മൃഗങ്ങളോടും ഒക്കെ തന്നെ പേടിയാണ്. പിന്നെയും കോഴിയെയും താറാവിനേയുമാണ് ഒന്ന് തലോടി വിടുക. മുയലും വലിയ കുഴപ്പമില്ല. ഞാന്‍ വീട്ടില്‍ ഒരു മുയലിനെ വളര്‍ത്തിയിട്ടുണ്ട്. തറവാട്ടിലൊക്കെ പശു, ആട്, പോത്തിനെയൊക്കെ വളര്‍ത്തിയിരുന്നു. പക്ഷേ അങ്ങനെയൊരു ഇടപഴകല്‍ ഉണ്ടായിട്ടില്ല. മൃഗങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. ഇഷ്ടവുമാണ്.

മൃഗങ്ങളോട് ഇത്രയും ഇടപെട്ടത് സിനിമയില്‍ വന്ന ദിവസങ്ങളിലാണ്. പ്രൊമോഷനും അങ്ങനെ തന്നെയാണ്. തൊഴുത്തിലൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്. സിനിമ കാരണം ചില മൃഗങ്ങളോടുള്ള പേടിയൊക്കെ മാറിയിട്ടുണ്ട്. പശുവും ആടുമായി ഭയങ്കര സ്നേഹത്തിലാണ്. ബേസില്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ