ഇന്നസെന്റ് മരിച്ചതിന് ശേഷം കറുപ്പ് വ്സ്ത്രം മാത്രമേ ധരിച്ചിട്ടുള്ളു, അദ്ദേഹം ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്: ആലീസ്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആളുകളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമക്കുണ്ടാക്കിയ ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല. 1976 ലായിരുന്നു ഇന്നസെൻ്റും ആലീസും വിവാഹിതരാവുന്നത്. അർബുധ ബാധിതനായ നടൻ ഏറെ കാലമായി ഇതിൻ്റെ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് 2023 മാർച്ചിൽ മരണപ്പെടുകയായിരുന്നു.

ഇന്നസെന്റിന്റെ വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ എന്നാണ് ഇന്നസെന്റിന്റെ ഭാര്യ ആലീസ് പറയുന്നത്. തനിക്ക് പ്രിയപ്പെട്ടവർ വരുമ്പോൾ എൻ്റെ പട്ടു സാരികൾ ഞാൻ സമ്മാനമായി അവർക്ക് നൽകും. അങ്ങനെ പട്ടുസാരികൾ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. കുറെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ കറുപ്പ് നിറത്തിൽ കുറച്ച് മാറ്റം വരുത്തിയെന്നും എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേർന്ന് നിൽക്കുകയാണെന്നും ആലീസ് പറയുന്നു.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലീസ്. ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്. ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെൻ്റ് വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേൾക്കും, ചിലപ്പോൾ തോന്നും ഇന്നസെൻ്റ് കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെൻ്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്ക് കരയാനേ നേരമുള്ളു എന്ന് ആലീസ് പറയുന്നു.

ജീവിച്ചിരുന്നപ്പോൾ ഒരാൾ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാൾ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെൻ്റിൻ്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്ക് കഴിയില്ല. കുർബാന കാണാൻ വേണ്ടി മാത്രമാണ് ടെലിവിഷൻ വെക്കാറുള്ളത്. അല്ലാതെ ടിവി കാണൽ പോലുമില്ലെന്ന് ആലീസ് പറഞ്ഞുവെക്കുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ