സാരി വില്‍പ്പന പൊടി പൊടിക്കുന്നു, നവ്യയ്ക്ക് പിന്നാലെ പൂര്‍ണിമയും; 40 വര്‍ഷം പഴക്കമുള്ള സാരികള്‍ വില്‍പ്പനയ്ക്ക്

നടി നവ്യ നായര്‍ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നവ്യയ്ക്ക് എതിരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. എന്നാല്‍ ഗാന്ധിഭവനിലെ അന്തേവാസികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു നവ്യ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത്.

അതുകൊണ്ട് തന്നെ ആദ്യം വിമര്‍ശിച്ചവര്‍ പോലും നവ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സാരി വില്‍പ്പനയുമായി വീണ്ടും താരങ്ങള്‍ എത്തുകയാണ്. നടി പൂര്‍ണിമയാണ് ഇത്തവണ താന്‍ ഉപയോഗിച്ച സാരികള്‍ വില്‍പ്പനയ്ക്ക് വച്ച് രംഗത്തെത്തിയിരിക്കുന്നത്.


നവ്യ വില്‍പ്പനയ്ക്ക് വച്ചത് ഒറ്റത്തവണയോ മറ്റും ഉടുത്ത വിലയേറിയ സാരികള്‍ ആയിരുന്നു. എന്നാല്‍ 40 വര്‍ഷം പഴക്കമുള്ള സാരികള്‍ വരെയാണ് പൂര്‍ണിമ വില്‍പ്പനയ്ക്ക് വച്ചത്. പൂര്‍ണിമയുടെ വസ്ത്രബ്രാന്‍ഡായ ‘പ്രണാ’യിലാണ് സാരികളുടെ വില്പന. ഓരോ സാരിക്കും സ്ത്രീകളുടെ പേരുമുണ്ട്.

സാരികളുടെ വില പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ്. ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളില്‍ മുന്‍വര്‍ഷങ്ങളില്‍ പൂര്‍ണിമ ഡിസൈന്‍ ചെയ്ത സാരികള്‍ വന്നിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയുടെ മുഴുവന്‍ പേരാണ് മോഹ മല്ലിക.

അതേസമയം, ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന സിനിമയാണ് പൂര്‍ണിമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’ എന്നിവയ്ക്കു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ഒരു കട്ടില്‍ ഒരു മുറി. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ