പുരുഷാധിപത്യം തകര്‍ക്കാം; റിയ ചക്രബര്‍ത്തിയുടെ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് പിന്തുണയുമായി റിമ കല്ലിങ്കലും താരങ്ങളും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി സിനിമാ താരങ്ങള്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് നടി കല്ലിങ്കലും ബോളിവുഡ് താരങ്ങളും പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

“”റോസസ് ആര്‍ റെഡ്, വയലറ്റ്‌സ് ആര്‍ ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും”” എന്ന വാചകമാണ് താരങ്ങള്‍ പങ്കുവെയ്ക്കുന്നത്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

https://www.facebook.com/RimaKallingalOfficial/posts/3195068173941730

വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങളും ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമാപ്രവര്‍ത്തകര്‍ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും വിമര്‍ശകര്‍ പറയുന്നു. സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും റിയയ്ക്ക് നീതി ലഭിക്കണമെന്നും മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.

https://www.instagram.com/p/CE4W5BmhTyi/

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. കഞ്ചാവും അതിമാരകമായ ലഹരിമരുന്നുകളും താന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ആയിരുന്നു റിയയുടെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത റിയയെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Kareena Kapoor shared it as an Instagram story.

https://www.instagram.com/p/CE4XUL6Hr7u/

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം