സലാര്‍ സൂപ്പര്‍ ഹിറ്റ്, പ്രഭാസിന്റെ പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധന; നൂറും ഇരുന്നൂറുമല്ല അതുക്കും മേലെ!

‘ബാഹുബലി’ക്ക് ശേഷം മറ്റൊരു ബ്ലോക്ബസ്റ്റര്‍ സൃഷ്ടിച്ച് പ്രഭാസ്. ഡിസംബംര്‍ 22ന് തിയേറ്ററിലെത്തിയ ‘സലാര്‍’ ഓപ്പണിംഗ് ദിനത്തില്‍ തന്നെ 175 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. 1000 കോടി ക്ലബ്ബ് ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളുടെയും ‘ലിയോ’യുടെയും ഓപ്പണിംഗ് കളക്ഷന്‍ മറികടന്നാണ് സലാറിന്റെ റെക്കോര്‍ഡ് നേട്ടം.

ഇന്ത്യയില്‍ നിന്നും മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെതായി പുറത്തെത്തിയ ‘സാഹോ’, ‘രാധേശ്യാം’, ‘ആദിപുരുഷ്’ എന്നീ സിനിമകള്‍ വന്‍ ദുരന്തമായിരുന്നു. സലാറിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ തിരിച്ചുവരവാണ് പ്രഭാസ് നടത്തിയിരിക്കുന്നത്.

നഷ്ടമായ താരശോഭ തിരിച്ചുപിടിച്ചതിനൊപ്പം പ്രതിഫലത്തിലും വര്‍ധനവ് വരുത്തിയിരിക്കുകയാണ്. സലാര്‍ അടക്കമുള്ള ചിത്രങ്ങളില്‍ നൂറ് കോടിക്ക് മുകളിലായിരുന്നു പ്രഭാസിന്റെ പ്രതിഫലം. ഇതിലും കൂടുതലാണ് താരത്തിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കല്‍കി 2898 എഡി’ എന്ന ചിത്രമാണ് പ്രഭാസിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമല്‍ ഹാസന്‍ ആണ്.

ചിത്രത്തില്‍ പ്രഭാസ് വാങ്ങുന്ന പ്രതിഫലം 250 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബജറ്റ് എന്നതും ശ്രദ്ധേയമാണ്. ‘കണ്ണപ്പ’ എന്ന സിനിമയില്‍ ശിവഭഗവാനയി കാമിയോ റോളിലും താരം എത്തുന്നുണ്ട്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ