കേരളത്തിലെ മികച്ച വിജയത്തിന് ശേഷം '21 ഗ്രാംസ്' ഗൾഫ് റിലീസ് നാളെ മുതൽ

നവാഗതനായ ബിബിൻ കൃഷ്ണയുടെ സംവിധാനത്തിൽ അനൂപ് നായകനായി ഒരുങ്ങിയ കുറ്റാന്വേഷണ ത്രില്ലർ ചിത്രം ‘ട്വെൻ്റി വൺ ഗ്രാംസ്’ കേരളത്തിലെ മികച്ച വിജയത്തിന് ശേഷം നാളെ മുതൽ ജി സി സി കേന്ദ്രങ്ങളിലും റിലീസ് ചെയ്യുന്നു. യൂ എ ഇ, ഖത്തർ, ബഹ്റൈൻ, മസ്കറ്റ് തുടങ്ങി എല്ലാ പ്രമുഖ ജി സി സി കേന്ദ്രങ്ങളിലും ചിത്രത്തിൻ്റെ പ്രദർശനം അദ്യ ദിനം മുതൽ തന്നെ ഗൾഫിൽ ഉണ്ടാകും.

കേരളത്തിൽ ആദ്യം മിതമായ സ്ക്രീനുകളിൽ വളരെ ചെറിയ രീതിയിൽ മാത്രം ഹൈപ് നൽകി റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ട്വെൻ്റി വൺ ഗ്രാംസ്’. ഏന്നാൽ ക്രമേണ ചിത്രത്തിൻ്റെ നിലവാരത്തെ കുറിച് പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പ്രേക്ഷകരും നിരൂപകരും ഓൺലൈനിൽ വരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് തിയേറ്ററുകളിലും പ്രേക്ഷകർ ഉയർന്ന് വരുകയും ഹൗസ് ഫുൾ ആയി പ്രദർശനങ്ങൾ കളിക്കാനും തുടങ്ങിയതോടെ മൂന്നാം നാൾ മുതൽ തന്നെ പലയിടത്തും തിയേറ്ററുകളിൽ അധിക ഷോ കളിക്കുന്ന അവസ്ഥയിലേക്കും ചിത്രം എത്തി. സിനിമ ഇൻഡസ്ട്രിക്ക് അകത്ത് നിന്നുതന്നെ നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയത്. ജിത്തു ജോസഫ്, മിഥുൻ മാനുവൽ തോമസ്, രഞ്ജിത്ത് ശങ്കർ, സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ ഒക്കെ സിനിമയെ പ്രശംസിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

ദി ഫ്രൻ്റ് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് നിർമിച്ച ഈ ത്രില്ലർ ചിത്രത്തിൽ അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, ലെന, രഞ്ജിത്, രഞ്ജി പണിക്കർ, മറീന മൈക്കൾ, നന്ദു, പ്രശാന്ത് അലക്സാണ്ടർ എന്നിവർ അടങ്ങിയ ഒരു വല്യ താരനിര തന്നെ അഭിനയിച്ചിരിക്കുന്നു.

ദീപക് ദേവ് ഈണം ഒരുക്കിയ പാട്ടുകൾക്ക് വിനായക് ശശികുമാർ രചന നിർവ്വഹിച്ചിരിക്കുന്നു. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടത്തിരി ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നു. മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ