കമൽഹാസൻ ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ആ സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു; പുതിയ അപ്ഡേറ്റ്

ശങ്കർ സംവിധാനം ചെയ്ത കമൽഹാസൻ നായകനാകുന്ന “ഇന്ത്യൻ 3” ചിത്രത്തിന് പിന്നാലെ നയൻതാരയുടെ ഏറ്റവും പുതിയ സിനിമയും നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ വിവാദ ചിത്രമായ അന്നപൂര്‍ണിക്ക് ശേഷം 2024 ല്‍ ഇതുവരെ നയന്‍താര ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. പതുതായി ഇറങ്ങുന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് പകരമായി നേരിട്ട് ഒടിടിയിലേക്കാണ് എത്തുന്നത്.

ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് നയൻതാരയുടെ ദ ടെസ്റ്റ്. ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നതാണ് ഇപ്പോൾ പുറത്തുവന്ന വാര്‍ത്ത. വന്‍ താര നിരയാണ് ചിത്രത്തിന്‍റെ പ്രത്യേകത. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നവാഗതനായ ശശികാന്ത് സംവിധാനം ചെയ്ത് വൈ നോട്ട് സ്റ്റുഡിയോ നിർമ്മിക്കുന്ന “ടെസ്റ്റ്” സംഗീതം നൽകിയിരിക്കുന്നത് ഗായിക ശക്തിശ്രീ ഗോപാലനാണെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. നേരത്തെ മെയ് മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്‍റെ രചനയും ശശികാന്തിന്‍റെതാണ്. അതേസമയം ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്‍റെ സഹരചിതാവാണ്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.

ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം തീയറ്റര്‍ റിലീസിന് പകരം നേരിട്ട് ഒടിടിയില്‍ എത്തുന്നു എന്നാണ് വിവരം. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം എത്തുക എന്നാണ് സൂചന. എന്നാല്‍ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെയും പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍