തിയേറ്റര്‍ റിലീസിന് ആഴ്ചകള്‍ക്കകം തന്നെ “മാസ്റ്റര്‍” ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തിയതിനെതിരെ തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍. ജനുവരി 13ന് ആണ് വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ്. ജനവരി 29ന് ആണ് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍.
പുതിയ ഒ.ടി.ടി. നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍ ഇപ്പോള്‍. സിനിമ തിയേറ്ററില്‍ 30 ദിവസം പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഡിജിറ്റല്‍ സ്ട്രീമിംഗ് ചെയ്യുകയുള്ളൂ എന്ന് നിര്‍മ്മാതാക്കള്‍ കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളു എന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രമണ്യം അറിയിച്ചു.
ചെറിയ ബജറ്റ് സിനിമകള്‍ക്കാണ് 30 ദിവസം. ബിഗ് ബജറ്റ് സിനിമകള്‍ 50 ദിവസമെങ്കിലും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ ഒ.ടി.ടി റിലീസ് അനുവദിക്കുകയുള്ളൂ എന്നും തിരുപ്പൂര്‍ സുബ്രമണ്യം അറിയിച്ചു. അതേസമയം, ഫെബ്രുവരി 4 വരെയെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയുള്ളു.
Read more
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ച തിയേറ്ററുകള്‍ വീണ്ടും തുറന്നത് മാസ്റ്ററിന്റെ റിലീസോടെയാണ്. ആഗോളതലത്തില്‍ 250 കോടി കളക്ഷനോട് അടുക്കുകയാണ് ചിത്രം ഇപ്പോള്‍.