നിര്‍മ്മാതാക്കള്‍ കരാര്‍ ഒപ്പിട്ടാല്‍ മാത്രം റിലീസ് അനുവദിക്കും; മാസ്റ്റര്‍ ഒ.ടി.ടി റിലീസിന് എതിരെ തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം

തിയേറ്റര്‍ റിലീസിന് ആഴ്ചകള്‍ക്കകം തന്നെ “മാസ്റ്റര്‍” ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തിയതിനെതിരെ തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍. ജനുവരി 13ന് ആണ് വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ്. ജനവരി 29ന് ആണ് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് തമിഴ്‌നാട് തിയേറ്റര്‍ ഉടമകള്‍.

പുതിയ ഒ.ടി.ടി. നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍ ഇപ്പോള്‍. സിനിമ തിയേറ്ററില്‍ 30 ദിവസം പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഡിജിറ്റല്‍ സ്ട്രീമിംഗ് ചെയ്യുകയുള്ളൂ എന്ന് നിര്‍മ്മാതാക്കള്‍ കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളു എന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രമണ്യം അറിയിച്ചു.

ചെറിയ ബജറ്റ് സിനിമകള്‍ക്കാണ് 30 ദിവസം. ബിഗ് ബജറ്റ് സിനിമകള്‍ 50 ദിവസമെങ്കിലും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ ഒ.ടി.ടി റിലീസ് അനുവദിക്കുകയുള്ളൂ എന്നും തിരുപ്പൂര്‍ സുബ്രമണ്യം അറിയിച്ചു. അതേസമയം, ഫെബ്രുവരി 4 വരെയെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയുള്ളു.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ച തിയേറ്ററുകള്‍ വീണ്ടും തുറന്നത് മാസ്റ്ററിന്റെ റിലീസോടെയാണ്. ആഗോളതലത്തില്‍ 250 കോടി കളക്ഷനോട് അടുക്കുകയാണ് ചിത്രം ഇപ്പോള്‍.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം