വരവ് അറിയിച്ച് ഏജന്റ്: മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവര്‍ത്തകര്‍

അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കേണല്‍ മഹാദേവനെന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് ഗംഭീര പ്രചാരണമാണ് അണിയറക്കാര്‍ ഒരുക്കുന്നത്. ഇന്ന് കോഴിക്കോട് നഗരത്തിലെ എആര്‍സി കോര്‍ണേഷന്‍ തിയേറ്ററില്‍ അന്‍പതു അടി ഉയരത്തിലുള്ള നടന്റെ കട്ട്ഔട്ട് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യുട്ടേഴ്‌സ് ആയ യൂലിന്‍ പ്രൊഡക്ഷന്‍സ് ഉയര്‍ത്തിയത്.

ഏജന്റില്‍ റോ ചീഫ് ആയി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖില്‍ മനസ്സ് തുറന്നു. തെലുഗിലെ യുവതാരം അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രില്‍ 28ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്യും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികയാണ്. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാകുല്‍ ഹെരിയനും ചിത്രസംയോജനം ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഏജന്റ് എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പിആര്‍ഓ: പ്രതീഷ് ശേഖര്‍.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍