മമ്മൂട്ടിയുടെ ഫാന്‍ ഗേള്‍ ആയി അഹാന; 'നാന്‍സി റാണി' ഡിസംബറില്‍ എത്തും, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയുടെ ആരാധികയായി അഹാന കൃഷ്ണ വേഷമിടുന്ന ‘നാന്‍സി റാണി’യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയുടെ ഫാന്‍ ഗേള്‍ ആയ നാന്‍സിയുടെ ജീവിതം പറയുന്ന ചിത്രമാണ് നാന്‍സി റാണി. അഹാനയ്‌ക്കൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. അഭിനയ മോഹിയായ നാന്‍സിയുടെ സിനിമയിലേക്ക് എത്തിപ്പെടാനുള്ള പോരാട്ടമാണ് ചിത്രം.

അമേരിക്ക, ഗ്രീസ്, കോട്ടയം, തിരുവനന്തപുരം, തൊടുപുഴ, മൂന്നാര്‍, വട്ടവട, കുട്ടിക്കാനം, എന്നിവടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. 2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐആം ക്യൂരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മനു ജെയിംസ് ആണ് സംവിധായകന്‍.

അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയിന്‍, കോട്ടയം പ്രദീപ്, അബു സലീം, ഇന്ദന്‍സ്, ധ്രുവന്‍, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്‍, വൈശാഖ് നായര്‍, മാലാ പാര്‍വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്‍, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്, സോഹന്‍ സീനുലാല്‍ തുടങ്ങി മുപ്പതിലധികം താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ഒപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടോണി നെല്ലിക്കാട്ടില്‍, രജനീഷ് ബാബു, റൈന സുനില്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജെന്നി ബിജു, അശോക് വി എസ്, ശരത് കൃഷ്ണ, അനൂപ് ഫ്രാന്‍സിസ്, നവല്‍ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, അമിത് സി മോഹനന്‍, അഖില്‍ ബാലന്‍, അനുജിത് നന്ദകുമാര്‍.

കൃഷ്ണപ്രസാദ് മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ശശി പൊതുവാള്‍, മേക്കപ്പ്: മിട്ട ആന്റണി, കോസ്റ്റിയൂം: കൃഷ്ണപ്രസാദ് മുരളി, ബിജു. വിഎഫ്എക്‌സ്: ഉജിത്ത് ലാല്‍, ഛായാഗ്രഹണം: രാകേഷ് നാരായണന്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാന്‍: അനൂപ് ഫ്രാന്‍സിസ്, അരവിന്ദ് ലാല്‍, ആര്‍ട്ട്: പ്രഭ കൊട്ടാരക്കര.

എഡിറ്റിംഗ്: അമിത് സി മോഹനന്‍, മ്യൂസിക്: മനു ഗോപിനാഥ്, ടാവോ ഇസാരോ, അമിത് സി മോഹന്‍, നിഹാല്‍ മുരളി, അഭിജിത് ചന്ദ്രന്‍, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന്‍ മധു, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക് പി ആര്‍: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്