ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ വാരിയം കുന്നനെ ഓര്‍ത്താല്‍ മതി: പ്രതീഷ് വിശ്വനാഥ്

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രത്തിനെതിരെ പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്.

ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ പൃഥ്വിരാജ് വാരിയം കുന്നനെ ഓര്‍ത്താല്‍ മതി എന്നാണ് പ്രതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ടാണ് കുറിപ്പ് ആംരഭിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മാളികപ്പുറം എന്നീ ഹാഷ് ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

”മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ” എന്നാണ് പ്രതീഷ് കുറിച്ചിരിക്കുന്നത്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ‘ഒരു വര്‍ഷം മുമ്പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിച്ചത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

Read more

സംവിധായകന്‍ ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി ‘വാരിയം കുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപിച്ചത് മുതല്‍ സിനിമ വിവാദത്തിവലായിരുന്നു. കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്‍ പൃഥ്വിരാജിന് നേരെ ഉയര്‍ന്നത്. പിന്നീട് പൃഥ്വിരാജ് സിനിമ ഉപേക്ഷിച്ചിരുന്നു.