'ഗീതു മോഹന്‍ദാസ് ആണ് ആ സംവിധായിക, ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടിയെ പേടിക്കേണ്ട ആവശ്യമില്ല എനിക്ക്'

ഡബ്ല്യുസിസിയുടെ നേത്യത്വത്തിലുള്ള ഒരു സംവിധായികയ്‌ക്കെതിരെ കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുമായി അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്‌റ്റെഫി പറഞ്ഞ ആ സംവിധായിക ഗീതു മോഹന്‍ദാസ് ആണെന്നാണ് ഐഷ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.

“പ്രതിഫലം ചോദിച്ചപ്പോള്‍ തന്നെ പ്രൊജക്ടില്‍ നിന്നും മാറ്റിയ സംവിധായികയാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് ഡബ്ല്യുസിസി നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്”” എന്നായിരുന്നു സ്റ്റെഫിയുടെ ആരോപണം. “മൂത്തോന്‍” സിനിമയ്ക്ക് കോസ്റ്റ്യൂം ഒരുക്കാനായി രാത്രിയില്‍ സ്‌റ്റെഫി തന്നെ വിളിച്ച് ലക്ഷദ്വീപിലെ വസ്ത്രധാരണത്തെ കുറിച്ച് ചോദിച്ച കാര്യങ്ങള്‍ ഐഷ വ്യക്തമാക്കുന്നത്.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്:

എനിക്കൊരു കാര്യം പറയണം…
ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ…
ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്…
പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടെയിരുന്നു ആ കൂട്ടിടെ ആത്മാര്‍ത്ഥത കണ്ടിട്ടാണ് ഞാന്‍ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തില്‍ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രന്‍സും എടുത്ത് കൊടുത്തത്…

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെര്‍മിഷനും മറ്റും ശെരിയാക്കി കൊടുത്തത് എന്റെ ആളുകള്‍ തന്നെയാണ്, അവര്‍ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സ്‌സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവര്‍ ആ സിനിമയില്‍ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാന്‍ അപ്പോ വിളിച്ച് ചോദിക്കാത്തത് വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു…

wcc യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് wcc ഇലെ ആ സംവിധായകയോട് ഈ കാരണത്താല്‍ അപ്പോ ദേഷ്യം തോന്നിയെങ്കിലും, (സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ കൂട്ടായിമ്മയില്‍ നിന്നുള്ള ഒരാള്‍ കൂലി ചോദിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെ അതും ഒരു പെണ്‍കുട്ടിയെ അവരുടെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിര്‍പ്പ് തോന്നിയത്, ഇതേ സംഘടനയിലേ അംഗങ്ങള്‍ ഒരിക്കല്‍ ഇരുന്ന് പറഞ്ഞല്ലോ “പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നില്‍ക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഈ സംഘടന എതിര്‍പ്പ് കാണിച്ചത്” കൂലി ചോദിച്ചാല്‍ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങള്‍ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മില്‍ വല്ല്യ വെത്യസമില്ലട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയ്ക്ക് എനിക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങള്‍ ചെയ്ത് കൊടുത്തത്…

ഇനിയും സഹായങ്ങള്‍ ചെയ്യും, കാരണം ഞങള്‍ സ്‌നേഹിച്ചത് സിനിമയെയാണ്…
അല്ലാതെ ഞങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടി എന്ന നിലയ്ക്ക് പേടിചിട്ട് അല്ലാ… (ഈ വാക്ക് അല്ലേ സ്റ്റെഫിയോട് പറഞ്ഞത്)
ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്,
അവരിലെ സംവിധായകയേ എനിക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാന്‍ ഇന്നും എതിര്‍ക്കുന്നു… ഇപ്പോ സ്റ്റെഫി പേര് പറയാന്‍ മടിച്ച ആളുടെ പേര് നിങ്ങള്‍ക്ക് പിടികിട്ടി കാണുമല്ലോ…
സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല, കാരണം
നയങ്ങള്‍ സത്യസന്ധമായി നടപ്പാക്കുക…
സത്യത്തിന്റെ കൂടെ നില്‍ക്കുക്ക…

അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂര്‍ണമായി എടുത്ത് മാറ്റുകാ…
നമ്മള്‍ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്‌നേഹിച്ച്, പരസ്പരം മനുഷ്യരെ സ്‌നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം…

https://www.facebook.com/AishaAzimOfficial/posts/1359751560881187

Latest Stories

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്