ദുല്‍ഖറിന് നായികയായി ഐശ്വര്യ ലക്ഷ്മി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യില്‍ ഐശ്വര്യ ലക്ഷ്മി ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ നായികാ കഥാപാത്രത്തിലേക്ക് നടിയെ പരിഗണിക്കുന്നതായി സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ദുല്‍ഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കൈ കൊടുത്തപ്പോഴൊക്കെ മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ മകനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.

തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആര്യയ്ക്കൊപ്പം അഭിനയിക്കുന്ന ‘ക്യാപ്റ്റന്‍’ ആണ് ഐശ്വര്യയുടെ അടുത്ത റിലീസ്. ചിത്രം സെപ്തംബര്‍ 8ന് പ്രദര്‍ശനത്തിനെത്തും.

Latest Stories

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!