'ലാലേട്ടന്‍ തന്നെയാണോ അതൊക്കെ ചെയ്യുന്നത്?'; സിനിമയില്‍ വരുംമുമ്പ് ഐശ്വര്യ, മോഹന്‍ലാലിനോട് ചോദിച്ചത്, വൈറല്‍ വീഡിയോ

2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യലക്ഷ്മി. ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഐശ്വര്യയുടെ പഴയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിനോട് ചോദ്യം ചോദിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാം.

താന്‍ ലാലേട്ടന്റെ വലിയൊരു ഫാനാണെന്നും സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാറുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയിലെ സ്വന്തം പേജ് മാനേജ് ചെയ്യുന്നത് ലാലേട്ടനാണോ? എന്നും ഐശ്വര്യ ചോദിക്കുന്നു.

“”ഞാന്‍ ലാലേട്ടന്റെ വലിയ ഫാന്‍ ആണ്. ഫെയ്‌സ്ബുക്ക് ഫാന്‍ പേജിലെ സ്ഥിരം ഫോളോവര്‍ ആണ്. അങ്ങയുടെ അപ്‌ഡേറ്റ്‌സ്, ഒത്തിരി ഫോട്ടോസ്, സ്റ്റാറ്റസ് ഒക്കെ ഞാന്‍ കാണാറുണ്ട്. സാധാരണ സെലിബ്രിറ്റികള്‍ മാനേജരെ വെക്കുക, കുടുംബത്തില്‍ ആരെങ്കിലും വെയ്ക്കുകയാണ് ചെയ്യുക. പക്ഷേ ലാലേട്ടന്‍ എങ്ങനെയാണ്? അങ്ങ് തന്നെയാണോ ഞങ്ങളോട് സംസാരിക്കുന്നത്”” എന്നാണ് ഐശ്വര്യ ചോദ്യം.

ഇതിന് മോഹന്‍ലാല്‍ ഉത്തരം പറയുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം, ധനുഷിന് ഒപ്പമുള്ള ജഗമേ തന്തിരം ആണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്നത്. ജൂണ്‍ 18ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.

Latest Stories

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?