ഞാന്‍ രശ്മികയെ വില കുറച്ച് കണ്ടിട്ടില്ല; വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി ഐശ്വര്യ രാജേഷ്

അടുത്തിടെ ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാനയെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ നടി ഐശ്വര്യ രാജേഷ് പുലിവാല്‍ പിടിച്ചിരുന്നു. പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി വിവാദമായപ്പോള്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.

തന്റെ പുതിയ ചിത്രമായ ഫര്‍ഹാനയുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തില്‍ പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താന്‍ നടിയെ പ്രേരിപ്പിച്ചത്.

‘ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക പുഷ്പയില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.

രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവര്‍ത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങള്‍ പരത്തുന്നത് നിര്‍ത്തണം.’ ഐശ്വര്യ ആവശ്യപ്പെട്ടു.

പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതിന് പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യാ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാവുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു. നിങ്ങളോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങള്‍ക്കുമറിയാം. ഫര്‍ഹാനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും രശ്മിക കുറിച്ചു.

ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന.’ ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ