പൊതുവേദിയില്‍ കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ

സായി പല്ലവി നായികാവേഷം അവതരിപ്പിക്കുന്ന ‘ഗാര്‍ഗി’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെ കരഞ്ഞ് ഐശ്വര്യ ലക്ഷ്മി. വേദിയില്‍ കണ്ണുനിറഞ്ഞ ഐശ്വര്യയെ സായി പല്ലവി ആശ്വസിപ്പിച്ചു. ”ഗാര്‍ഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്. സിനിമ റിലീസാകുന്നതിന്റെ ആനന്ദക്കണ്ണീരാണ് ഇത്’ ഐശ്വര്യയെ ആശ്വസിപ്പിച്ച് സായ് പല്ലവി പറഞ്ഞു.

‘ഗാര്‍ഗി എനിക്ക് ഒരു വൈകാരിക സിനിമയാണ്. അതിന്റെ ആശയം കൊണ്ടല്ല, അതില്‍ ജോലി ചെയ്ത ആളുകളാല്‍. മിടുക്കരായ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലുണ്ട്. പിന്നെ സായ് പല്ലവി അല്ലായിരുന്നെങ്കില്‍ അതൊരിക്കലും ഗാര്‍ഗി ആവുമായിരുന്നില്ല. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്ര മനോഹരമായി ഗാര്‍ഗിയെ അവതരിപ്പിക്കാനാവില്ല’.- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാര്‍ഗി നിര്‍മിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാള്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഗാര്‍ഗിയുടെ സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ പറഞ്ഞു.

തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാര്‍ഗി. ജൂലൈ 15 നാണ് റിലീസ്.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി