'മൂന്ന് വര്‍ഷം മുന്നേ എനിക്ക് അത് സംഭവിച്ചതാണ്, നിങ്ങള്‍ക്കും ഈ മാറ്റമുണ്ടാകും'

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ തേടി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. “”എന്റെ അടുത്ത ചിത്രം മികച്ച ടീമിനൊപ്പമാണ്. ആ യാത്രയില്‍ നിങ്ങളും ഒപ്പമുണ്ടാകണം എന്നാണ് ആഗ്രഹം. ചിത്രം കൂടുതല്‍ മികച്ചതാക്കാന്‍ നിങ്ങളോരോരുത്തരുടെയും സാന്നിധ്യം വേണം”” കാസ്റ്റിങ് കോള്‍ പോസ്റ്ററിനൊപ്പം ഐശ്വര്യ കുറിച്ചു.

അഞ്ചിനും പന്ത്രണ്ടിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികളെയും 16നും 24നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളെയും 30നും 65നും മധ്യേ പ്രായമുള്ള പുരുഷന്മാരെയും 30നും 55നും മധ്യേ പ്രായമുള്ള സ്ത്രീകളെയുമാണ് സിനിമയിലേക്ക് ആവശ്യമുള്ളത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ചിത്രങ്ങളും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും സഹിതം 31castingcall@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഫെബ്രുവരി 14ന് മുമ്പായി അയക്കണം.

“”കാസ്റ്റിങ് കോള്‍ ജീവിതം മാറ്റിമറിക്കുമെന്ന് പറയുമ്പോള്‍ അത് എന്റെ ജീവിതത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് സംഭവിച്ചതാണ്. ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന കാസ്റ്റിങ് കോള്‍ അത്തരത്തില്‍ ഒന്നാകട്ടെ എന്ന് ആഗ്രഹിക്കുന്നു”” എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും “”ഇപ്പോ പറയൂല്ല സീക്രട്ടാണ്”” എന്നുമാണ് താരം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B8JWJH0gGSy/

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു