നാടന്‍പാട്ടില്‍ സൈട്രാന്‍സ് മിക്‌സ്, ഗംഭീര വീഡിയോ സോംഗ് പുറത്തു വിട്ട് 'അജഗജാന്തരം'

ആന്റണി വര്‍ഗീസ് നായകനാകുന്ന ടിനു പാപ്പച്ചന്‍ ചിത്രം ‘അജഗജാന്തര’ത്തിലെ ആദ്യ വീഡിയോ ഗാനം വൈറല്‍. നാടന്‍പാട്ട് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധമായ ‘ഒളുളേരു ഒളുളേരു’ എന്ന ഗാനത്തിന്റെ റീമിക്‌സ് ആയാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം എത്തിയിരിക്കുന്നത്. ഒരു കല്യാണ ആഘോഷത്തിന്റെ മുഴുവന്‍ ഓളവും ഒപ്പം ഉത്സവദൃശ്യങ്ങളും ഉള്‍ക്കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ആന്റണി വര്‍ഗീസ്, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, വിജിലേഷ് തുടങ്ങിയവരും ഗാനരംഗത്ത് പ്രത്യക്ഷപെടുന്നുണ്ട്. ഒറ്റ തവണ കേട്ടാല്‍ ഹൃദയങ്ങളില്‍ പതിയുന്ന നാടന്‍പാട്ടാണ് ‘ഒളുളേരു ഒളുളേരു’ എന്നത്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ് ഭാഗങ്ങളില്‍ നിന്നാണ് ഈ പാട്ടിന്റെ ഉത്ഭവം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ഗാനം ‘അജഗജാന്തര’ത്തിന് വേണ്ടി പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആട്ടവും പാട്ടുമായി യുവാക്കളില്‍ ആവേശം പകരുന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. മലയാളത്തില്‍ ഇന്നോളം കാണാത്ത ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന അജഗജാന്തരം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

തിയേറ്റര്‍ തുറന്നാല്‍ ഉടനെ പ്രദര്‍ശനത്തിനെത്തുന്ന അജഗജാന്തരത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍.

ഫോള്‍ക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍ & രതീഷ് മൈക്കിള്‍, വിഎഫ്എക്സ് ആക്സെല്‍ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂര്‍, ഓപ്പണിങ് ടൈറ്റില്‍സ് ശരത് വിനു, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്