കുടിച്ച് ബോധമില്ലാതെ നിങ്ങളുടെ മകളും, ഒപ്പം ഒരു വൃത്തികെട്ടവനും; കാജോളിനും അജയ് ദേവ്ഗണിനുമെതിരെ സൈബര്‍ സദാചാരവാദികള്‍

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ്‌ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. മക്കളെ അടക്കി വളര്‍ത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സൈബര്‍ സദാചാരവാദികളുടെ ഭാഗത്ത് നിന്നുയര്‍ന്നിരിക്കുന്നത്.

നൈസ,സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്‍, ഖുശി കപൂര്‍, മഹിക റാം പാല്‍ എന്നിവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം നടന്നു വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വസ്ത്ര ധാരണത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ആരംഭിച്ചതെങ്കിലും, നൈസ മദ്യപിച്ചിരുന്നു എന്ന ആരോപണവും ഒരു ഭാഗത്തു നിന്നുമുയര്‍ന്നു വന്നു.

മക്കളെ അജയും കാജോളും അച്ചടക്കത്തോടെ വളര്‍ത്തുന്നില്ല എന്ന തരത്തിലായി പിന്നീടുള്ള പ്രതികരണങ്ങള്‍. അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത് എന്നായിരുന്നു ഒരു കമന്റ്.

അതേസമയം, കുറച്ചു നാളുകള്‍ക്ക് മുന്‍പ് സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടലിനെ വിമര്‍ശിച്ചു കൊണ്ട് കാജോള്‍ രംഗത്തു വന്നിരുന്നു. മക്കളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയ ഇടപെടല്‍ മൂലം നശിപ്പിക്കപ്പെടുകയാണ് എന്നായിരുന്നു കാജോള്‍ പറഞ്ഞത്. പുതിയ വിമര്‍ശനങ്ങളെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം