ഇത്തവണ മമ്മൂട്ടിയില്ല, കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും സുരാജും; അജയ് വാസുദേവിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'നാലാം തൂണ്‍' ഒരുങ്ങുന്നു

ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. “നാലാം തൂണ്‍” എന്ന പേരിട്ട ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

അജയ് വാസുദേവിന്റെ കുറിപ്പ്:

സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം “നാലാം തൂണ്‍ ” പൂജ ഇന്ന് രാവിലെ നടന്നു… അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവര്‍ക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സ് കൊണ്ട് ആശിര്‍വാദം തന്നവര്‍ക്കും സര്‍വേശ്വരനും നന്ദി…. മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളില്‍ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാറാണ് ആണ് എന്റെ നാലാമത്തെ ചിത്രം നിര്‍മ്മിക്കുന്നത്..

ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ട് … നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് സുരേഷേട്ടനാണ് (എസ്. സുരേഷ് ബാബു),എന്റെ കഴിഞ്ഞ ചിത്രം ആയ ഷൈലോക്കില്‍ സംഗീതം നിര്‍വഹിച്ച ഗോപി സുന്ദര്‍, ക്യാമറ ചലിപ്പിച്ച റെനഡിവേ, എഡിറ്റിംഗ് നിര്‍വഹിച്ച റിയാസ് കെ ബദര്‍,മേക്കപ്പ് നിര്‍വഹിച്ച രഞ്ജിത്ത് അമ്പാടി, സൗണ്ട് മിക്‌സിങ് അജിത്ത് എ ജോര്‍ജ് എന്നിവര്‍ ഈ ചിത്രത്തിലും എന്നോടൊപ്പം ഉണ്ട്..

ആദ്യമായി ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിധു പനക്കല്‍ ചേട്ടന്‍, ആര്‍ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കലിന്റെ കൂടെയും കോസ്റ്റും സുജിത് സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സേതു അടൂര്‍, എന്നിവരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ ചിത്രങ്ങളില്‍ കൂടെ നിന്ന എന്റെ സഹപ്രവര്‍ത്തകര്‍ ചീഫ് അസോസിയേറ്റ് കുടമാളൂര്‍ രാജാജി, അസോസിറ്റ് ഡയറക്ടര്‍സ് മനീഷ് ബാലകൃഷ്ണന്‍, ഉനൈസ്, ജോമി എന്നിവര്‍ ഈ ചിത്രത്തിലും എന്റെ ബലമായി കൂടെ ഉണ്ട്.

പിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ കൃഷ്ണമൂര്‍ത്തി ചേട്ടനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും… രാജാധിരാജക്കും, മാസ്റ്റര്‍പീസിനും, ഷൈലോക്കിനും തന്ന സ്‌നേഹവും പ്രതികരണവും സപ്പോര്‍ട്ടും തുടര്‍ന്നും പ്രതീക്ഷിക്കുന്നു….

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?