30 കോടി ബജറ്റില്‍ എത്തിയ ചിത്രം, 'എആര്‍എം' നേടിയത് എത്ര? കണക്ക് പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍

ചിയോതിക്കാവിലെ മായാക്കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തിയേറ്ററില്‍ വന്‍ വിജയമായി മാറി ‘അജയന്റെ രണ്ടാം മോഷണം’. സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 87 കോടി രൂപ തിയേറ്ററില്‍ നേടിക്കഴിഞ്ഞു. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 30 കോടി ബജറ്റിലാണ് എആര്‍എം ഒരുക്കിയത്.

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടത്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ വ്യാജ പ്രിന്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.

Latest Stories

ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

"മെസി കേമൻ തന്നെ, പക്ഷെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല"; ഗാരത് ബെയ്ൽ തിരഞ്ഞെടുത്തത് ആ ഇതിഹാസത്തെ

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ

എംപോക്‌സ് രോഗം, ആലപ്പുഴയിലും ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ആദ്യ ഫലം നെഗറ്റീവ്

മെസിയും, എംബപ്പേയും നെയ്മറും ഉള്ള കാലം ഞാൻ മറക്കില്ല; മുൻ പിഎസ്ജി പ്രസിഡന്റ് അഭിപ്രായപ്പെട്ടു