അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

നവംബര്‍ മാസം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഒടിടി റിലീസുകളാണ് വരാനിരിക്കുന്നത്. മലയാളത്തില്‍ നിന്നും ടൊവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ആദ്യമെത്തും. നവംബര്‍ എട്ട് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ എത്തിയേക്കും.

സെപ്റ്റംബര്‍ 12ന് തിയേറ്ററിലെത്തിയ അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ഇതില്‍ സുരഭി ലക്ഷ്മിയുടെ കഥാപാത്രം ആയിരുന്നു ഏറെ ശ്രദ്ധ നേടിയത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രാഹകന്‍. എഡിറ്റിംഗ് നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദാണ്. സംഗീതം ദിപു നൈനാന്‍ തോമസ്.

തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം.’ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. 75.25 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.

വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്.

രജനികാന്തിന്റെ വേട്ടയ്യന്‍ നവംബര്‍ എട്ടിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. തമിഴ് ചിത്രം ‘ലബ്ബര്‍ പന്ത്’ ഹോട്ട്സ്റ്റാറിലൂടെ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ തമിഴ് ഹൊറര്‍ ത്രില്ലര്‍ ‘ബ്ലാക്ക്’ ആമസോണ്‍ പ്രൈമിലും ലഭ്യമാണ്.

Latest Stories

'വിജയന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് വിരല്‍ നക്കി, നാറികളാണ് പൊലീസ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ സുധാകരന്‍

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുക, അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

IPL 2025: കളികൾ വേറെ ലെവലാക്കാൻ മുംബൈ ഇന്ത്യൻസ്, ലേലത്തിൽ ലക്ഷ്യമിടുന്നത് രണ്ട് ഇന്ത്യൻ സൂപ്പർതാരങ്ങളെ; ആരാധകർ ഹാപ്പി

അമേരിക്കയുടെ സര്‍വ്വാധികാരിയായി ഡൊണാള്‍ഡ് ട്രംപ്; ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളില്‍; ചരിത്രത്തിലാദ്യം; 'സുവര്‍ണ്ണ കാലഘട്ടം' ഇതാണെന്ന് പ്രഖ്യാപനം

നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്"; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി