നേട്ടം നൂറ് കോടി, ഇപ്പോഴും തിയേറ്ററുകളില്‍, ഇനി ഒ.ടി.ടിയിലും കാണാം; 'എആര്‍എം', ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്ത്

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയ ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ഇനി ഒ.ടി.ടിയിലേക്ക്. റിലീസ് ചെയ്ത് അമ്പാതാമത്തെ ദിവസത്തിലും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെയാണ് ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്തുവന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 12ന് തിയേറ്ററിലെത്തിയ ചിത്രം നവംബര്‍ 8ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം 100 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ഇതില്‍ സുരഭി ലക്ഷ്മിയുടെ കഥാപാത്രം ആയിരുന്നു ഏറെ ശ്രദ്ധ നേടിയത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രാഹകന്‍. എഡിറ്റിംഗ് നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദാണ്. സംഗീതം ദിപു നൈനാന്‍ തോമസ്.

Latest Stories

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; മാറ്റങ്ങളറിയാം

കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി