ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ

തമിഴ് സിനിമ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട താരമാണ് തല എന്ന അജിത്ത്. സിനിമക്ക് പുറമെ മോട്ടോര്‍ റേസിംഗിലും സജീവമാണ് താരം. ഷൂട്ടിംഗില്‍ ഇടവേളകളെടുത്ത് താരം പലപ്പോഴും സിനിമാ തിരക്കില്‍ നിന്ന് മാറിനില്‍ക്കുന്നതും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഒടുവിൽ ആ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് അജിത്ത്.

പ്രേക്ഷക പ്രിയങ്കരനായ അജിത്ത് തന്റെ റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അജിത്ത് കുമാര്‍ റേസിംഗ്’ എന്നാണ് ടീമിന്റെ പേരെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അജിത്ത് കുമാറിന്റെ മാനേജര്‍ ആണ് ടീമിന്റെ പേര് പ്രഖ്യാപിച്ചതും വിശദാംശങ്ങള്‍ വിവരിച്ചതും. ഫാബ്യൻ ഡുഫ്ലീക്സാണ് ഒഫിഷ്യല്‍ ഡ്രൈവര്‍.

റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും. 2024 യൂറോപ്യൻ ജിടിഫോര്‍ ചാമ്പ്യൻഷിപ്പിലാണ് താരം പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് അജിത് കുമാറിന്റെ ചിത്രത്തില്‍ ഉള്ള നടൻ അര്‍ജുൻ വ്യക്തമാക്കിയത്. ചിത്രത്തിന്റെ റിലീസ് അപ്‍ഡേറ്റും പുറത്തുവിട്ടു. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് അര്‍ജുൻ അറിയിച്ചത്.

Latest Stories

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി