മകന്‍ കൂടെയില്ലാത്ത ആശങ്കയില്‍ വിജയ്; ആശ്വാസവാക്കുകളുമായി അജിത്ത്

കൊറോണ സാഹചര്യത്തില്‍ സിനിമ രംഗം ഒന്നടങ്കം തന്നെ നിശ്ചലമായതോടെ വീട്ടില്‍ തന്നെയാണ് എല്ലാ താരങ്ങളും. എന്നാല്‍ വീട്ടില്‍ സുരക്ഷിതനായിരിക്കുമ്പോഴും ആശങ്കയിലാണ് നടന്‍ വിജയ്. മകനെ കുറിച്ചോര്‍ത്താണ് വിജയ്യുടെ ആശങ്ക. വിജയ്യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. അതിനാല്‍ വിജയ് ഏറെ മനപ്രയാസത്തിലാണെന്ന് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ വിജയ് യെയും കുടുംബത്തെയും ആശ്വാസവുമായി നടന്‍ അജിത്തിന്റെ വാക്കുകള്‍ എത്തിയിരിക്കുകയാണ്.

വിജയ്‌യിനെ ആശ്വസിപ്പിക്കാന്‍ അജിത്ത് ഫോണില്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ സുരക്ഷിതനാണെന്നും ബന്ധുക്കള്‍ക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞു. കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജെയ്സണ്‍. വിജയ് ഭാര്യയ്ക്കും മകളോടുമൊപ്പം ചെന്നൈയിലാണ് ഉള്ളത്.

ജെയ്സണ്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹ്രസ്വ ചിത്രങ്ങളിലും മറ്റും ജെയ്സണ്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ