കൈക്കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് അജിത്

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നല്‍കി നടന്‍ അജിത്. ലണ്ടനില്‍ നിന്നും ചെന്നൈയില്‍ പോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് യുവതി അജിത്തിനെ കാണുന്നത്. യുവതിയുടെ പ്രശ്നം നേരില്‍ കണ്ടതോടെയാണ് അജിത് കുമാര്‍ അവരെ സഹായിച്ചത്.

യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.

യുവാവിന്റെ വാക്കുകള്‍

ഭാര്യ ഗ്ലാസ്‌ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവര്‍ തനിച്ചായിരുന്നു യാത്ര. കൂടെ കാബിന്‍ സ്യൂട്ട്‌കേസും ബേബി ബാഗുമുണ്ടായിരുന്നു. ഇതിനിടയില്‍ ലണ്ടനിലെ ഹീത്രൂവില്‍ വെച്ച് നടന്‍ അജിത്തിനെ കാണാന്‍ അവസരം ലഭിച്ചു

. ഫോട്ടോ എടുക്കാനായി അവള്‍ കുഞ്ഞുമായി അവള്‍ അജിത്തിന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുക മാത്രമല്ല അവിടെനിന്ന് ഫ്‌ളൈറ്റ് വരെ ബേബി ബാഗ് പിടിച്ചു. ഭാര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു ഈ സഹായം.

ബേബി ബാഗ് പിടിക്കേണ്ട എന്ന് ഭാര്യ വിലക്കിയെങ്കിലും ‘എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഫ്ളൈറ്റില്‍ എത്തിയപ്പോള്‍ അത് കാബിന്‍ ക്രൂവിന്റെ കൈയില്‍ ഏല്‍പിച്ചു. എന്റെ ഭാര്യയുടെ സീറ്റിന് സമീപം തന്നെ അത് വെച്ചിട്ടില്ലേ എന്ന് അദ്ദേഹം ഉറപ്പുവരുത്തി.

അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആ ബാഗ് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ തന്നെ പിടിച്ചോളാം എന്നായിരുന്നു അജിത്തിന്റെ മറുപടി. ഷട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഭാര്യ ആ ബാഗ് പിടിക്കണ്ട എന്ന് പറഞ്ഞുനോക്കി. ‘- യുവാവ് പോസ്റ്റില്‍ പറയുന്നു.

അതേസമയം പബ്ലിസിറ്റി ഉദ്ദേശിച്ചല്ല ഇങ്ങനെയൊരു പോസ്റ്റ് എഴുതിയതെന്നും യുവതിയുടെ ഭര്‍ത്താവ് പിന്നീട് പ്രതികരിച്ചു.

Latest Stories

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ