രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ..? വൈറല്‍ ചിത്രത്തിന് പിന്നില്‍...

ബിഗ് ബോസ് താരം രജിത് കുമാറും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വധുവരന്‍മാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകരും ഞെട്ടി.

എന്നാല്‍ രജിത് കുമാര്‍ അഭിനയിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് വൈറലായകുന്നത്. കൃഷ്ണപ്രഭയാണ് സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ സീരിയലിന്റെ പ്രമോ പുറത്തു വിടുമെന്നുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് രജിത് കുമാര്‍ തുറന്നു പറഞ്ഞിരുന്നു.

പിന്നീട് ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജോലിയുമായി പോവാനാണ് തീരുമാനമെന്നായിരുന്നു രജിത് പറഞ്ഞത്. അടുത്തിടെ ഈ ചിന്താഗതിയില്‍ മാറ്റമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രജിത് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ “അഞ്ജലി” യിലാണ് രജിത് കേന്ദ്രകഥാപാത്രമാകുന്നത്. രജിത്തിനൊപ്പം ബിഗ്‌ബോസിലെ തന്നെ പവന്‍ കൂടി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര നടീനടന്മാരും ഒന്നിക്കും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ