ശസ്ത്രക്രിയ കഴിഞ്ഞു, ഇനി ആശങ്കപ്പെടേണ്ട..; അജിത്ത് ആശുപത്രി വിട്ടു

ശസ്ത്രക്രിയ കഴിഞ്ഞതോടെ നടന്‍ അജിത്ത് ആശുപത്രി വിട്ടു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അജിത്ത് ചികിത്സ തേടിയത്. പതിവ് ചെക്കപ്പിനിടെ ചെവിയുടെ താഴ്ഭാഗത്ത് നീര്‍ക്കെട്ട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും എത്താത്തതിനാല്‍ പരിഭ്രാന്തരായ ആരാധകര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു. പിന്നാലെ നടന് ബ്രെയ്ന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ താരത്തിന് ബ്രെയ്ന്‍ ട്യൂമര്‍ അല്ലെന്ന് വ്യക്തമാക്കി താരത്തിന്റെ മാനേജര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രി വിട്ട താരം ഇനി പുതിയ ചിത്രം ‘വിഡാമുയര്‍ച്ചി’യുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് അസര്‍ബൈജാനിലേക്ക് പോകും എന്നും മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.

വിഡാമുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണിത്. ഇനി 15 ദിവസങ്ങള്‍ കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ. പ്രധാന ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ