നടന്‍ അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്ന് വീണു. അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. നടന്റെ ആരാധകര്‍ ഭയന്ന് ഓടുന്നത് വീഡിയോയില്‍ കാണാം. ആളപായം ഇല്ല. അജിത്-ആദിക് രവിചന്ദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
കട്ട് ഔട്ട് തകര്‍ന്ന് വീഴുമ്പോള്‍ ആളുകള്‍ ഓടി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിട്ടുണ്ട്. സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍ വൈറല്‍ വീഡിയോയെ കുറിച്ച് അജിത് കുമാറോ ഗുഡ് ബാഡ് അഗ്ലിയുടെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ആരാധകര്‍ കൂറ്റന്‍ കട്ട് ഔട്ടുകള്‍ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് നേരത്തെ രംഗത്ത് വന്നിരുന്നു. അതേസമയം, അജിത്തിന്റെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായികയാവുന്നത്.
സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.