സർക്കാർ ഷൂട്ടിംഗ് നിഷേധിച്ചു; അജിത്ത് ചിത്രം പാതിവഴിയിൽ!

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണം നിർത്തിവെച്ച് അണിയറപ്രവർത്തകർ. ഇസ്രയേല്‍–പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്.

കഴിഞ്ഞമാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യൻ അതിർത്തി രാജ്യമായ അസർബൈജാനിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നത്. യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അവസ്ഥകൾ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്ത് സിനിമ ചിത്രീകരണത്തിനുള്ള അനുമതി സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുദ്ധത്തിൽ എന്തെങ്കിലും അന്തിമ തീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി മറ്റൊരു ലൊക്കേഷൻ കണ്ടുപിടിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Read more

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് വിടാമുയർച്ചി നിർമ്മിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. വിഘ്നേശ് ശിവനയായിരുന്നു ആദ്യ ഘട്ടത്തിൽ ചിത്രം സംവിധാനം ചെയ്യനായിരുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.