അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്ക് മികച്ച പ്രതികരണങ്ങള്‍. അജിത് ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രന്‍ ഒരുക്കി വച്ചിരിക്കുന്നത് എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന ടൈറ്റില്‍ കാര്‍ഡ് മുതല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും നല്‍കി കൊണ്ടാണ് സിനിമ എത്തിയിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ ലോജിക്ക് നോക്കരുതെന്ന നിര്‍ദേശവും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെ ഒരു ‘അജിത് ഷോ’ തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന മറ്റൊരു പെര്‍ഫോമന്‍സ് അര്‍ജുന്‍ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാര്‍ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.
One word, CELEBRATION 🎉
Forget about logic, story etc 😜#GBU #GoodBadUgly #GoodBadUglyFDFS #AK #Ajithkumar𓃵 pic.twitter.com/itm0GSTRNX— MrMadMeta 🇺🇸 (@MrMadMeta) April 10, 2025
”അജിത് കുമാറിന്റെ ”ആറാട്ട്” വ്യത്യാസം എന്താണ് എന്ന് വച്ചാല്‍ എടുത്തിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ അല്ല പണി അറിയുന്ന ഒരു ഫാന്‍ ബോയ് ആണ്. സ്റ്റാര്‍ട്ട് ടു എന്‍ഡ്, ഫ്രെയിം ടു ഫ്രെയിം അജിത് റെഫറന്‍സുകളുടെ ഘോഷയാത്ര, കിടിലന്‍ സോങ് പ്ലേസ്‌മെന്റസ്, ബിജിഎം, വിഷ്വല്‍സ്, ആക്ഷന്‍സ് സര്‍വോപരി ”തല”ഷോ. കഥയും, ലോജിക്കും തേങ്ങയും മാങ്ങയും ഒന്നും ഇല്ലാണ്ട് ചുമ്മാ ഒരു ലൗഡ് എന്റര്‍ടൈനര്‍ കാണാന്‍ ധൈര്യമായി ടിക്കറ്റ് എടുക്കാം, അണ്ണന്മാരും മലയാളീസും എല്ലാം ചേര്‍ന്ന് ഒരു മാതിരി കൊല വൈബ് തീയറ്റര്‍ എക്‌സ്പീരിയന്‍സ്” എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
തൃഷയാണ് ചിത്രത്തില്‍ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
Standing ovation from fans 🤗👑👊One word All time blockbuster 💥💯🔥 @Adhikravi thanks maamey life time settlement 🙌🥵 #GoodBadUgly #GoodBadUglyFDFS #AjithKumar pic.twitter.com/IzCTv65bBn
— QATAR🇶🇦AK FAN🔥 (@itisAk11) April 10, 2025