അജിത്ത്-വിജയ് പോരാട്ടം, തുനിവും വാരിസും ആദ്യ ദിനത്തില്‍ എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത്ത് ചിത്രവും വിജയ് ചിത്രവും കഴിഞ്ഞ ദിവസം ക്ലാഷ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയത്. അജിത്തിന്റെ ‘തുനിവ്’ ചിത്രത്തിനും വിജയ്‌യുടെ ‘വാരിസ്’ സിനിമയ്ക്കും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. ഒന്നിനൊന്ന് മെച്ചം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

തുനിവ് ഒരു മണിക്ക് തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. വാരിസിന്റെ ഫാന്‍സ് ഷോയ്ക്കും നിരവധി ആരാധകര്‍ എത്തിയിരുന്നു. രണ്ട് സിനിമകളുടെയും കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തുനിവിന്റെ ആദ്യദിന ബോക്‌സ് ഓഫീസി കളക്ഷന്‍ 18.50 കോടി മുതല്‍ 20 കോടി വരെയാണ്.

വാരിസിന്റെത് 17 കോടി മുതല്‍ 19 കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കാണ്. തമിഴ്‌നാടിന് പുറത്ത് വാരിസ് 8.50 കോടി മുതല്‍ 9 കോടിവരെ നേടിയപ്പോള്‍. തുനിവ് 8 കോടി മുതല്‍ 8.50 കോടിവരെ നേടിയെന്നാണ് വിവരം.

രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് വിവരം. രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച പ്രീറിലീസ് ഹൈപ്പ് ബോക്‌സോഫീസ് ടിക്കറ്റ് വില്‍പ്പനയിലും ലഭിച്ചിട്ടുണ്ട്. വാരിസിനെക്കാള്‍ പ്രിമീയം സ്‌ക്രീനുകള്‍ തുനിവ് നേടിയതാണ് ഈ വ്യത്യാസത്തിന് കാരണം എന്നാണ് തമിഴ് സിനിമ കേന്ദ്രങ്ങള്‍ പറയുന്നത്.

തുനിവ് വിതരണത്തിന് എടുത്തിരിക്കുന്നത് റെഡ് ജൈന്റ് മൂവീസാണ്. വാരിസ് എടുത്തിരിക്കുന്നത് സെവന്‍ സ്‌ക്രീനും. തീയറ്ററുകളുടെ എണ്ണത്തിലും ഷോയുടെ കാര്യത്തിലും ഇരു ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും വലിയ സീറ്റിംഗ് കപ്പാസിറ്റി കൂടിയ സ്‌ക്രീനുകള്‍ തുനിവ് നേടിയെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍