ബൈക്ക് റൈഡിന് തത്കാലം വിട, കുടുംബത്തെ ചേര്‍ത്തുപിടിച്ച് അജിത്ത്; ശാലിനിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം വൈറല്‍

‘അമര്‍ക്കളം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

ശാലിനിയുടെ പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനൗഷ്‌കയ്ക്കും ആദ്വിക്കിനുമൊപ്പമുള്ള അജിത്തിന്റെയും ശാലിനിയുടെയും ചിത്രമാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.


1999ല്‍ അമര്‍ക്കളം സിനിമയില്‍ കത്തി വീശുന്ന ഷോട്ടില്‍, ശാലിനിയുടെ കൈ അറിയാതെ മുറിച്ചത് മുതലാണ് അജിത്തിന് പ്രണയം തുടങ്ങിയതെന്ന് ശാലിനി ഒരിക്കല്‍ പറഞ്ഞിരുന്നു. 2000 ഏപ്രില്‍ മാസത്തില്‍ ഇരുവരും വിവാഹിതരായി.

ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. ”അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം” എന്നാണ് 2009ല്‍ ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാലിനി പറഞ്ഞത്.

”സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്” എന്നും ശാലിനി പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം