മാസ്‌ക്ക് വെയ്ക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ആരാധകന്‍; ഫോണ്‍ തട്ടിപ്പറിച്ച് അജിത്ത്, വീഡിയോ

വോട്ട് ചെയ്യാനെത്തിയ തല അജിത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. തിരുവാണ്‍മിയൂര്‍ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തിയത്. പ്രിയ താരം എത്തിയതോടെ ബൂത്തില്‍ ആരാധകരും നിറഞ്ഞു.

ഇതിനിടയില്‍ ചിലര്‍ അജിത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവും തുടങ്ങി. എന്നാല്‍ മാസ്‌ക് വെക്കാതെ എത്തിയ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈയ്യില്‍ നിന്നും അജിത്ത് ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങി. അയാളോട് അവിടെ നിന്നും പോകാനും താരം ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങളോ ശാരീരിക അകലമോ പാലിക്കാതെയാണ് ഇയാള്‍ ഫോട്ടോ എടുക്കാനെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സൂര്യ, വിജയ്, രജനികാന്ത്, കമല്‍ഹാസന്‍, ശിവ കാര്‍ത്തികേയന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളടക്കം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. സൈക്കിളിലാണ് നടന്‍ വിജയ് വോട്ട് ചെയ്യാനെത്തിയത്. ഇന്ധന വില വര്‍ധയ്‌ക്കെതിരെ കേന്ദസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളില്‍ എത്തിയത് എന്നാണ് സൂചന.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ