ശാലിനിയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം; വിസ്മയിപ്പിച്ച് അജിത്ത്

വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും മിന്നും താരമാണ് തമിഴ് നടന്‍ അജിത്ത് കുമാര്‍. അതിനാല്‍ തന്നെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം “തല” എന്ന് വിളിക്കുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ശാലിനിയ്ക്ക് അപ്രതീക്ഷിത സമ്മാനം ഒരുക്കിയാണ് തല കുടുംബത്തോടുള്ള തന്റെ വാത്സല്യം പ്രകടമാക്കിയിരിക്കുന്നത്.

നവംബര്‍ 20ന് ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു .പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ ലീലാ പാലസില്‍ ശാലിനിക്കായി അജിത്ത് ഒരു പ്രത്യേക വിരുന്നൊരുക്കി. ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അജിത്ത് അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശാലിനിയോട് പറഞ്ഞിരുന്നില്ല.

കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന് സൂചിപ്പിച്ചാണ് അജിത്ത് ശാലിനിയുമായി എത്തിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്കായി ഹോട്ടലിലെ ഒരു ഹാള്‍ തന്നെ പൂര്‍ണമായും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. തലയുടെ ആരാധകരും ശാലിനിയുടെ പിറന്നാള്‍ ഗംഭീരമായാണ് കൊണ്ടാടിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

IPL 2025: എന്റെ കുറ്റം കൊണ്ടല്ല തോറ്റത്, എല്ലാത്തിനും കാരണം അവര്‍, മത്സരശേഷം തുറന്നുപറഞ്ഞ് റിഷഭ് പന്ത്‌

തിരിച്ചടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വം; നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം മോദിയുടെ നേതൃത്വത്തില്‍ നടക്കും; പഹല്‍ഗാം ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ഹൂതികള്‍ക്കെതിരെ പ്രതികാരം ചെയ്യും; തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ല; അമേരിക്കയും ഒപ്പം ചേരും; ഇസ്രയേല്‍ വിമാനത്താവളം ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നെതന്യാഹു

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത