കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്!: രഞ്ജിത് ശങ്കര്‍

തന്റെ പുതിയ ചിത്രം കമലയിലെ അജുവര്‍ഗ്ഗീസ് കഥാപാത്രം സഫറിനെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്! അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കഥാപാത്രവിവരണം ഗംഭീരമായെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍.

https://www.facebook.com/photo.php?fbid=10157771281938792&set=a.129789118791&type=3&theater

പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. അജു വര്‍ഗ്ഗീസിനൊപ്പം, അനൂപ് മേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് തൂക്കി നിതീഷ് കുമാർ റെഡ്ഢിയും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ആരാധകർ

BGT 2024: അവന്മാർ കളിക്കുന്നത് ഇന്ത്യൻ ജേഴ്സിയിൽ, പക്ഷെ കളിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി; താരങ്ങൾക്ക് നേരെ ട്രോള് മഴ

മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടി; സംസ്കാര ചടങ്ങ് നടക്കുമ്പോൾ പിണറായി താജ് ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ: വിഡി സതീശൻ

എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

'ഇപിയുടെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് പറയാനാകില്ല; സദാചാര പൊലീസ് കളിക്കരുത്; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ കടുത്ത ഭാഷയില്‍ മദ്രാസ് ഹൈക്കോടതി

ടിവി പ്രശാന്തൻ്റെ പരാതി വ്യാജം? നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഞാൻ റെഡി എന്ന് പറഞ്ഞിട്ട് സഞ്ജുവിന് കിട്ടിയത് അപ്രതീക്ഷിത പണി, തീരുമാനം എടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടാൻ സാധ്യത കുറവ്

'കാസ'ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്