'പാവം വേദിക ചേച്ചി, ഹൃദയം തകര്‍ത്തു കളഞ്ഞു'; സീരിയലില്‍ അതിഥിതാരമായി എത്തിയ അജു വര്‍ഗീസിന് ട്രോള്‍ പൂരം

കുടുംബവിളക്ക് എന്ന സീരിയലില്‍ അതിഥി താരമായെത്തിയ നടന്‍ അജു വര്‍ഗീസിന് ട്രോള്‍ പൂരം. “”പ്രിയപ്പെട്ട മീര- സുമിത്ര ചേച്ചിക്കൊപ്പം”” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് ട്രോളുകളും എത്തിയത്. നടി മീര വാസുദേവന്‍ സുമിത്രം എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന സീരിയലാണ് കുടുംബവിളക്ക്.

സുമിത്രയുടെ ബുട്ടീക് ഉദ്ഘാടനത്തിനായാണ് അജു എത്തിയത്. എന്നാല്‍ ഇതേ സമയം തന്നെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷണിച്ച നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദികയുടെ അടുത്ത് എത്താത്തത് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. മീര വാസുദേവനൊപ്പം പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ജസ്റ്റിസ് ഫോര്‍ വേദിക എന്ന പേരില്‍ ട്രോളുകളും കമന്റുകളും എത്തിയിരിക്കുന്നത്.

“”കാര്യം സുമിത്രേച്ചിയുടെ സുമിത്രാസ് ഉദ്ഘാടനം ചെയ്ത് അമ്മയേയും അമ്മാമ്മയേയും ഒക്കെ സന്തോഷിപ്പിച്ചെങ്കിലും…എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞത് വേദിക ആന്റിയുടെ ആ നില്‍പ്പ് ആണ്. കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ പോയ് ഉദ്ഘാടനം ചെയ്യണം മിഷ്ടര്‍. ജസ്റ്റിസ് ഫോര്‍ വേദിക ആന്റി””, “”അജു ചേട്ടന്റെ ഇതിലും വലിയ എന്‍ട്രി ആരും ഇന്നുവരെ കണ്ടിട്ടില്ല. ലോകമെമ്പാടുമുള്ള കേരള ജനത ഉറ്റുനോക്കിയ മൂഹൂര്‍ത്തം 11 മണി””.

“”ഒരു സീരിയലില്‍ കൂടി വളരെ വിദഗ്ദ്ധമായി താന്‍ ഉദ്ഘാടനത്തിന് വാങ്ങുന്ന തുക അഞ്ച് ലക്ഷം ആണ് എന്ന് നാട്ടുകാരെ അറിയിച്ച ആ ബുദ്ധി പൊളിയാണ് മച്ചാനെ””, “”സുമിത്ര ചേച്ചിയുടെ കടയില്‍ പോയതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ കുറെ അമ്മമാരുടെ ശാപം കിട്ടുമായിരിന്നു”” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം