അജു വർഗീസ് വീണ്ടും നായകവേഷത്തിൽ; 'പടക്കുതിര' ഒരുങ്ങുന്നു

അജു വർഗീസ് വീണ്ടും നായകവേഷത്തിലെത്തുന്ന ചിത്രം ‘പടക്കുതിര’ ഒരുങ്ങുന്നു. നവാഗതനായ സലോൺ സൈമൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദകുമാർ എന്ന പത്രമുതലാളിയായാണ് അജു വർഗീസ് ചിത്രത്തിലെത്തുന്നത്.

തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു. പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

May be an image of text that says "MA BINS RODUCTION AJU VARGHESE* SIDDIQUE SURAJ VENJARAMOODU SIJA ROSE INDRANS NANDU NANDULAL*AKHILI LAL*AKHIL KAVALAYDOR JOEMON SHAMEER DILEEP MENON KOTTAYAM RAMESH SMINU SIJO SHAHEEN SIDDIQUE ടക്കുതീൽ ESTD1750 MIGHTIER THAN PENISMIGHTIERTHANSWORD SWORD FERLFLYN PMIECTINWASATERNIDHEESHP POOPARAPaNA DIRECTED BY SALON SYMON PRODUCED BY BINI SREEJITH, MANJU ISIVANANDAN, SAI AISARAVANAN WHITTENEY DEEPU NAIR SANDEEP SADANADAN ΕιTyEPAER RINNY IVAKAR JIJUSONNY PJIJUS SONNY GREYSON A.C.A MUSIC HARIKUNAR គរបបប្ MA THVIJAIA YIJAIAN SONIL DEEDAR MADAYA eHAPι PRABU HOENIX SARATH CHANDBA TARMAVT IPHA ENAD LJAYAN CHANDR VARMA AVINAYL VINAYAK NAVAY DINESH,A FXLA ROLLING SODN.. .AJITHT LAB"

ദീപു എസ് നായരും സന്ദീപ് സദാനന്ദനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ്, ഫ്രണ്ട്‌സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂർ, ജോമോൻ ജ്യോതിർ, ഷമീർ, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ്, വിനീത് തട്ടിൽ, പിപി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാർത്തിക് ശങ്കർ, തമിഴ് നടൻ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധർ, അരുൺ കുമാർ, വിഷ്ണു, അരുൺ മലയിൽ, ക്ലെയർ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ എത്തുന്നുണ്ട്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, എഡിറ്റർ: ഗ്രേസൺ എസിഎ, കല: സുനിൽ കുമാരൻ, ആക്ഷൻ: ഫോണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: ഡോ.അജിത്ത് ടി, പ്രൊഡക്ഷൻ കൺട്രോളർ: വിനോഷ് കെ കൈമൾ, കോസ്റ്റ്യും: മെർലിൻ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജൻ, പിആർഒ: എഎസ് ദിനേശ്, അക്ഷയ് പ്രകാശ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻറ്

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍