എട്ടു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാര്‍; മൂന്നാം ദിനവും 'ആകാശഗംഗ 2' ട്രെയിലര്‍ ട്രെന്‍ഡിംഗില്‍

എട്ടു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി ആകാശംഗംഗ 2 വിന്റെ ട്രെയിലര്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പുറത്തിറങ്ങി മൂന്നാം ദിനം ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം സൂപ്പര്‍ ഹറ്റ് ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വിനയന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ എത്രത്തോളം ആകാംക്ഷയിലാണെന്ന് വെളിവാക്കുന്നതാണ് ട്രെയിലറിന് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത.

മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു. രണ്ടാം ഭാഗത്തില്‍ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നത്.

മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, പ്രവീണ, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍. നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...

'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം