നാഗചൈതന്യയും ശോഭിത ധൂലിപാലയും ലിവിംഗ് റിലേഷന്‍ഷിപ്പിലോ? സഹോദരന്റെ പ്രണയത്തെ കുറിച്ച് അഖില്‍ അക്കിനേനി

നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇത് പ്രചരിപ്പിക്കുന്നത് ഗാനചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയാണെന്ന് അടക്കമുള്ള വിവാദങ്ങളും എത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനി.

‘ഏജന്റ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അഖില്‍ പ്രതികരിച്ചത്. ഏജന്റിലെ തന്റെ കഥപാത്രത്തിനായി ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടിന്റെ തിരക്കിലായിരുന്നു താനെന്നും അതിനാല്‍ ആ വാര്‍ത്തയെ കുറിച്ച് ഒന്നും പറയാന്‍ അറിയില്ല എന്നാണ് അഖില്‍ അക്കിനേനി പറഞ്ഞത്.

അടുത്തിടെയാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് എത്തിയപ്പോള്‍ നാഗചൈതന്യ ഒരു ഷെഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പിറകിലായി കസേരയില്‍ ഇരുക്കുന്നതായിട്ട് ശോഭിതയെ കാണാമായിരുന്നു.

സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായി എന്നാണ് അടുത്തിടെയായി റിപ്പോര്‍ട്ടുകള്‍ വന്നത്. മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിതയായ നടിയാണ് ശോഭിത. മേജര്‍ ആണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം