പൃഥ്വിയുടെ വേഷത്തില്‍ അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്മി; സൂപ്പര്‍ ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2019ല്‍ റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സിന്റെ ബോളിവുഡ് റീമേക്ക് ആണ് ഒരുങ്ങുന്നത്. ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ രാജ് മെഹ്ത സംവിധാനം ചെയ്യും.

അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദിയില്‍ അഭിനയിക്കുക. ഇതാദ്യമായാണ് സൂപ്പര്‍താരങ്ങള്‍ ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും.

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്.

സൂപ്പര്‍ താരത്തിന്റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായാണ് സുരാജ് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി